2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും കുറിച്ചുള്ള ഭയം ഇല്ലാതായെന്ന് കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു.
“ബിജെപിയെ കുറിച്ചുള്ള ഭയം ഇല്ലാതായതാണ് സംഭവിച്ച മറ്റൊരു കാര്യം. തെരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ, ഇന്ത്യയിൽ ആരും ബിജെപിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയെയോ ഭയപ്പെടുന്നില്ലെന്ന് ഞങ്ങൾ കണ്ടു.” ടെക്സസിലെ ഡാലസിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം തൻ്റെയോ കോൺഗ്രസ് പാർട്ടിയുടെയോ വിജയമല്ലെന്നും ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്നും ഗാന്ധി പറഞ്ഞു.

































