വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ യുവാവ് സഹോദരനെ വെടിവച്ചു കൊല്ലുകയും അമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം ജീവനൊടുക്കി.
കരംജിത് മുൾട്ടാനി (33) എന്നയാളാണ് തൻ്റെ സഹോദരൻ വിപൻപാലിനെ (27) റിച്ച്മണ്ട് ഹിൽ പരിസരത്തുള്ള വീട്ടിൽ വച്ച് വെടിവച്ചു കൊല്ലുകയും തുടർന്ന് അമ്മയ്ക്ക് നേരെ നിറയൊഴിക്കുകയും ചെയ്ത ശേഷം രണ്ട് കിലോമീറ്റർ അകലെ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയത്.
52കാരിയായ അമ്മയ്ക്ക് വയറിലാണ് വെടിയേറ്റത്. ഇവർ അപകട നില തരണം ചെയ്തു. കരംജിത് മുൾട്ടാനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പിതാവ് ഭൂപീന്ദർ മുൾട്ടാനി പറഞ്ഞതായി സിബിഎസ് ന്യൂയോർക്ക് റിപ്പോർട്ട് ചെയ്തു.































