തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റിസ് ഹേമക്കും സംഘത്തിനും നന്ദി
ശുപാർശകൾ നടപ്പാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ്.ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വച്ചത്. ഈ കമ്മിറ്റിയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഇന്നലെ സർക്കാർ പുറത്തു വിടുകയും ചെയ്തു

































