പത്ര പ്രവർത്തനം ഒരു സാമൂഹ്യ ശാസ്ത്രമാണ്. അച്ചടി മാധ്യമരംഗത്ത് വളരെ മാറ്റങ്ങളുണ്ടാകുകയും ഇലക്ട്രോണിക് ഓൺലൈൻ വാർത്ത മാധ്യമ തരംഗങ്ങൾ ഉടലെടുത്തതോടുകൂടി പത്ര പ്രവർത്തക മേഖലകൾ ഡിജിറ്റൽ രംഗത്തേക്ക് മാറുകയും വാർത്തകൾ വിരൽ തുമ്പിൽ എത്തുന്ന തരത്തിലുള്ള മാറ്റങ്ങൾ ലോകത്ത് സംഭവിക്കുകയും ചെയ്തു. ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ ജനങ്ങളോടൊപ്പം ചേർന്നു നിന്ന് പ്രതിരോധിക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഇന്ന് കടന്നുപോകുന്നത്. ജനാധിപത്യവും, മതേതരത്വവും കാത്തുസൂക്ഷിക്കുയും മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പ്രതിരോധ നിര ഒരുക്കേണ്ട ഈ കാലഘട്ടത്തിൽ നിഷ്പക്ഷ പത്ര പ്രവർത്തനം മുഖമുദ്രയാക്കി മാത്രമായിരിക്കും കേരള ദേശബന്ധു പ്രസിദ്ധീകരണ രംഗത്ത് ഓരോ ചുവടും മുന്നോട്ടു പോവുക. കക്ഷി രാഷ്ട്രീയങ്ങൾ നോക്കാതെയും, ജാതി മത വർഗ്ഗ ചിന്താഗതികൾ വച്ച് പുലർത്താതെയും തെറ്റിനെ തെറ്റായി കാണുകയും എന്നും ശരിക്ക് ഒപ്പം നിന്നുകൊണ്ട് നിഷ്പക്ഷ പത്രപ്രവർത്തനം മാത്രമാണ് ദേശബന്ധുവിന്റെ ലക്ഷ്യം. അതോടൊപ്പം രാജ്യത്തിൻെറ ഭരണഘടനയ്ക്കും അതിന് കീഴിലുള്ള നിയമവ്യവസ്ഥയ്ക്കും ഉള്ളിൽ നിന്നുകൊണ്ട് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ അതിന്റെ കടമകൾ നിറവേറ്റുകയും ചെയ്യും. പ്രിയ വായനക്കാർ കേരള ദേശബന്ധുവിന് എല്ലാ പിന്തുണയും നൽകണമെന്ന് അപേക്ഷിക്കുന്നു.
എഡിറ്റർ; കെ, എഫ് നൗഷാദ്

































