കണ്ണൂർ ജില്ലയിലെ, തലശ്ശേരി പാറാൽ സ്വദേശിയാണ് അമർഷാൻ
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടി ആരംഭം കുറിച്ചത്
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയും, മരുന്നിനു ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ മരുന്ന് എത്തിച്ചു നൽകിയും ആരാരും നോക്കാൻ ഇല്ലാത്തവർക്ക് തുണയായും നിന്നുകൊണ്ട് പ്രവർത്തിക്കുകയാണ് ഈ യുവാവ്.അമർഷാൻ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്
തെരുവുകളിൽ ഒറ്റപെട്ടു കിടക്കുന്നവർക്ക് രാത്രിയിൽ ഭക്ഷണം എത്തിച്ചു നൽകിയും അവരെ എന്നും ചേർത്ത് പിടിച്ചും തന്റെ കാരുണ്യ യാത്ര ഇയാൾ തുടരുകയാണ്.രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയം വന്നപ്പോൾ പ്രളയ കെടുതിയിൽ അകപ്പെട്ട അനേകം ജനങ്ങൾക്ക് സാധനങ്ങൾ എത്തിച്ചു നൽകുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്തു ഇയാൾ.
കൊറോണ വന്നപ്പോൾ കേരളത്തിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി. അതിൽ പ്രധാനമായും പ്രവാസി കുടുംബങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.
സോഷ്യൽ മീഡിയ വഴി കേരളത്തിൽ ഉടനീളം ലക്ഷക്കണക്കിന് ചിലവ് വരുന്ന രോഗങ്ങൾക്ക്, സർജറിക്ക് വേണ്ടി സഹായങ്ങൾ രോഗികൾക്ക് എത്തിച്ചു നൽകുകയും കിഡ്നി ട്രാൻസ്‌പ്ലാന്റ്, ലിവർ ട്രാൻസ്‌പ്ലാന്റ്, മജ്ജ മാറ്റിവെക്കൽ, തലാസിമിയ, ക്യാൻസർ, ആക്സിഡന്റ് എസ് എം എ എന്നീ രോഗങ്ങൾക്ക് ലക്ഷകണക്കിന് ചിലവ് വരുന്ന രോഗങ്ങൾക്ക് മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയ വഴി സഹായം സമാഹരിക്കുകയും അത് അർഹതപ്പെട്ടവരുടെ കൈകളിൽ ഇയാൾക്ക് എത്തിക്കുവാനും കഴിഞ്ഞു
എസ് എം എ എന്ന അത്യപൂർവ്വ രോഗത്തിന് വേണ്ടി 18 കോടി ആവശ്യമായി വന്നപ്പോൾ ആ ഒരു സഹായവും കണ്ണൂർ, ചപ്പാരപടവ് ഖാസിമം എന്ന പിഞ്ചു മോന് സോഷ്യൽ മീഡിയ വഴി സമാഹരിച്ചു നൽകിവിദേശത്ത് അഞ്ചു വർഷ കാലമായി ജയിലിൽ കഴിഞ്ഞതായ കോഴിക്കോട് സ്വദേശിയായ സഈദിന് ജയിൽ മോചിതൻ ആകുന്നതിനു വേണ്ടി അമർഷാൻ 40 ലക്ഷം രൂപ സമാഹരിച്ചു നൽകി… അത് ജയിൽവാസം അനുഭവിച്ച ആ യുവാവിന് വളരെ സഹായകരമായി.
കേരളത്തിലെ എല്ലാ ജില്ലകളിലും അർഹതപ്പെട്ടവർക്ക് സഹായങ്ങൾ എത്തിച്ചു നൽകുവാനും ഇയാൾക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പലർക്കും വീട് നിർമ്മിച്ചു നൽകുകയും ചെയ്തു.വിവിധ ജില്ലകളിലായി അർഹതപ്പെട്ട 15 കുടുംബങ്ങൾക്ക് ഇയാൾ വീട് നിർമിച്ചു നൽകുകയുംമലബാർ ക്യാൻസർ സെന്ററിൽ ഇയാളുടെ പരിശ്രമഫലമായി കുടിവെള്ള ഫ്രീസർ നിർമ്മിക്കുകയുംകണ്ണൂർ ജില്ല ആശുപത്രയിൽ ആവശ്യമായ വീൽ ചെയർ നൽകുകയും..വിവിധ മത സ്ഥാപനങ്ങളുടെ പുനർനിർമ്മാണത്തിന് ആവശ്യമായ ധനസഹായങ്ങൾ ഇയാൾ നൽകിയിട്ടുണ്ട്..ഭിന്ന ശേഷി കുട്ടികളുടെ ആവിശ്വത്തിനായി പല സഹായങ്ങൾ എത്തിച്ചു നൽകുകയും ഇവരെ പാർപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അകമഴിഞ്ഞ സഹായങ്ങൾ ഇയാൾ ഇപ്പോളും നൽകുന്നുണ്ട്.
ആരോരുമില്ലാത്ത ഒറ്റപെട്ടു കഴിയുന്ന അഗതികൾക്ക് ആവശ്യമായ സഹായങ്ങൾ പല സ്ഥാപനങ്ങളിലും ഓരോ മാസത്തിലും എത്തിച്ചു നൽകാറുണ്ട്…!!
കേരളത്തിലെ പല സ്ഥലങ്ങളിലും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അമർഷാൻ ഒരു കയ്താങ്ങാണ്. പ്രവാസത്തിൽ കഴിയുന്ന ബുദ്ദിമുട്ടനുഭവിക്കുന്ന ആൾക്കാർക്ക് ആവശ്യമായ സഹായങ്ങൾ സൗഹൃദങ്ങൾ ഉപയോഗിച്ച് പരിഹാരശ്രമങ്ങളിൽ കൂടി ഇയാൾ നൽകുന്നുണ്ട്…!!
പ്രവാസത്തിൽ കഴിയുന്ന ബുദ്ദിമുട്ടനുഭവിക്കുന്ന ആൾക്കാർക്ക് ആവശ്യമായ സഹായങ്ങൾ സൗഹൃദങ്ങൾ ഉപയോഗിച്ച് പരിഹാരശ്രമങ്ങളിൽ കൂടി ഇയാൾ നൽകുന്നുണ്ട്.ജീവിതത്തിൽ ഒരിക്കലും സ്വയം നടക്കില്ല എന്ന് പറഞ്ഞു വിധി എഴുതിയ പിഞ്ചു മക്കളെ ഏറ്റെടുത്തു ലക്ഷകണക്കിന് രൂപ ചിലവഴിച്ചു അവരെ സ്വയം നടക്കാൻ പ്രാപ്തർ ആക്കി..!!
ആക്സിഡന്റ് സംഭവിച്ച് വീടിന്റെ വരുമാനം മുടങ്ങിയ ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ലാത്ത കുടുംബത്തിന് പെട്ടിക്കട നിർമ്മിച്ചു നൽകി അവർക്ക് സ്വയം വരുമാന മാർഗം ഉണ്ടാക്കി നൽകുവാൻ അമർഷാന് കഴിഞ്ഞു.വളരെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് അവരുടെ സ്വയം വരുമാനങ്ങൾക്ക് തയ്യൽ മിഷീൻ ഉൾപ്പടെയുള്ള സ്വയ വരുമാന മാർഗങ്ങൾ നൽകുവാനും .
വീട് ലോൺ എടുത്തു ബാങ്ക് ജപ്തി ചെയിതു തെരുവിലേക്ക് ഇറക്കപ്പെട്ട കുടുംബത്തിന്റെ ജപ്തി തുക കണ്ടെത്തി ബാങ്കിൽ തിരിച്ചു അടവ് നടത്തി ആ കുടുംബത്തെ ചേർത്തു പിടിച്ച് 14 ലക്ഷം രൂപ സഹായം സമാഹരിച്ചു നൽകി.നിലവിൽ ഏകദേശം കോടിക്കണക്കിനു രൂപ ആയിരകണക്കിന് രോഗികൾക്ക് സഹായവുമായി നൽകുവാൻ ഇയാൾക്ക് സാധിച്ചിട്ടുണ്ട്.അമർഷാൻ നേതൃത്വം വഹിക്കുന്ന ട്രസ്റ്റ് അമർഷാൻ ഫൌണ്ടേഷന്റെ ആസ്ഥാന ഓഫീസ് ഉടൻ തന്നെ മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങും.ട്രസ്റ്റിനു നിലവിൽ 12AA,80G സംവിധാനങ്ങൾ നിലവിൽ ഉണ്ട്.
ഒരുപാട് പദ്ധതികൾ നല്ല നിലയിൽ ചെയ്യുവാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. അഗതിമന്ദിരം (HAPPY HOME, പാവങ്ങൾക്ക് തികച്ചും സൗജന്യമായി മരുന്നുകൾ നൽകാനുള്ള ഒരു സംവിധാനം, ഡിസൈബിൾ മക്കൾക്കുള്ള സ്വയം തൊഴിൽ പരിശീലന സ്ഥാപനം, പാലിയേറ്റീവ് കിടപ്പു രോഗികൾക്കുള്ള അവരെ വീട്ടിൽ പോയി ശുഷ്രൂഷിക്കാനുള്ള സംവിധാനം..ഇനിയും ഒരുപാട് കുടുംബങ്ങൾക്ക് ആശ്രയമായി പല സഹായങ്ങളും നൽകി, അതുപോലെ ഡിസൈബിൾ മക്കൾക്ക് അവരെ സംപ്രക്ഷണ സ്ഥാപനം തുടങ്ങി മുന്നോട്ടു പോകാനുള്ള പരിശ്രമത്തിലാണ് അമർഷാൻ.
നിലവിൽ അമർഷാൻ ഫൌണ്ടേഷൻ നേതൃത്വത്തിൽ 21 കുടുംബങ്ങൾക്കുള്ള വീടിന്റെ നിർമ്മാണം പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.അമർഷാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ടു വീടിനും, മറ്റു സ്ഥാപനങ്ങൾക്കും ആവിശ്യമാകുന്ന ഭൂമി വിട്ടുനൽകുവാൻ പലരും മുന്നോട്ടു വരുന്നുണ്ടെന്ന് അമർഷാൻ പറയുന്നു.നിർമ്മാണത്തിന് വേണ്ടി പറ്റാവുന്ന സഹായങ്ങൾ നൽകി ഇടപെടാറുണ്ട്.
അമർഷാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. അമർഷാൻ നേതൃത്വം നൽകുന്ന അമർഷാൻ ഫൌണ്ടേഷൻ ഫൗണ്ടർ & മാനേജിങ് ട്രസ്റ്റിക്കു നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.അതുപോലെ ഡോക്ടറെറ്റ് പുരസ്കാരവും ലഭിച്ചു
പോണ്ടിച്ചേരി വെച്ചു അവിടുത്തെ മപോണ്ടിച്ചേരി മന്ത്രി ഏ. കെ സായി ജെ.ശരവണ കുമാർ (സിവിൽ സപ്ലേയ്സ് ആന്റ് കൺസ്യൂമർ അപാറയിസ് ഡി.ആർ.ഡി.എ കമ്യൂണിറ്റി ഡെവലപ്പമെന്റ്, അർബൻ ബേസിക് സർവീസ്, ഫയർ സർവീസസ് & മൈനോരിറ്റി അഫയേർസ് മിനിസ്റ്റർ പുതുച്ചേരി)ഡോക്ടറെറ്റ് നൽകി അമർഷാനെ ആദരിച്ചു..
തിരുവനന്തപുരം വെച്ചു ചാച്ചാജി അവാർഡ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി : വി. ആർ അനിലിൽ നിന്നും ഏറ്റു വാങ്ങിയിരുന്നു അവർഷാൻ.
അതുപോലെ കേരളത്തിലെ ഓരോ സാന്ത്വനമായി നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പുരസ്‌കാരങ്ങൾ, അംഗീകാരങ്ങളും അമർഷാന് ലഭിച്ചിട്ടുണ്ട്.അമർഷാൻ ഫൌണ്ടേഷന് ആവിശ്യമായ എല്ലാ അംഗീകാരങ്ങളുമുണ്ട്
അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്തത്തിൽ നിലവിൽ കിടപ്പുരോഗികളെ അവരുടെ അടുക്കലിലേക്ക് പോയി അവർക്കു വേണ്ട ചികിത്സകൾ നൽകാൻ അമർഷാൻ ഫൌണ്ടേഷൻ പാലിയേറ്റീവ് ഹോം കെയർ സംവിധാനം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
വരും നാളിൽ ഡിസൈബിൾ ആയ മക്കൾക്ക് വേണ്ടിയുള്ള തൊഴിൽ പരിശീലന സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു.
കിഡ്നി രോഗികൾക്ക് വേണ്ടി ഡയാലിസിസ് സെന്ററുകൾ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അമർഷാൻ ഫൗണ്ടേഷൻ.അമർഷാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടന്നു കൊണ്ടേയിരിക്കുന്നു.































