കഴക്കൂട്ടത്ത് അമ്മൂമ്മയുടെ കൈയിലിരുന്ന ഒൻപതുമാസം പ്രായ മുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അതിഥി തൊഴിലാളി പിടിയിൽ കുഞ്ഞിനും കുഞ്ഞിൻ്റെ അമ്മൂമ്മയ്ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച രാത്രി ഏഴരയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം. മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം.
മദ്യലഹരിയിലായിരുന്ന ആസാം സ്വദേശി നൂറുൽ ആദം (47) ആണ് പിടിയിലായത്. പിടിവലിയിൽ കുഞ്ഞിനും പരിക്കുപറ്റി. സംഭവം കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.

































