തിരൂർ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പുറത്തൂർ സ്വദേശിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാവിലക്കാട് പണ്ടാരവളപ്പിൽ ജയനാണ് (49) അറസ്റ്റിലായത്. ഫാൻസി ഷോപ്പ് ഉടമയായ ജയൻ പെൺകുട്ടി കടയ്ക്കു സമീപത്ത് കൂടി പോകുന്ന സമയം കടയിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവം പെൺകുട്ടി വീട്ടുകാരോട് പറയുകയും രക്ഷിതാക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതിയെ കാവിലക്കാട് വെച്ച് പൊലീസ് പിടികൂടി. തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ ഷിജോ സി. തങ്കച്ചൻ സി.പി.ഓമാരായ സതീഷ് കുമാർ, ധനേഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

































