കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതക കേസിൽ പോലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലതൃപ്‌തികരമായാൽ പോലീസ് ജുഡിഷ്യ ൽ കസ്റ്റഡി ആവശ്യപ്പെടും
തുടർന്ന് യുവതിയെ വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസ് എടുക്കും.
സംഭവത്തിൽ യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ഇൻസ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്.

അറസ്റ്റിലായ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടത്.
തലയോട്ടിക്കേറ്റ പരിക്കാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം ചെയ്തത ഡോക്ടർമാർ പോലീസിന് നൽകിയ വിവരം. പ്രസവത്തിനുശേഷം കുഞ്ഞിൻ്റെ ശരീരമാസകലം ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണമുണ്ട്

































