കാട്ടാക്കട: ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ച പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട് ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് പിടിയിലായത്.
യുവാക്കൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കവേ ബൈക്കിൽ എത്തിയ പ്രതികൾ ഷാഡോ പോലീസ് ആണെന്നു പറഞ്ഞ് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കത്തികാട്ടി ബൈക്കിൽ കയറ്റി കൊണ്ട് പോയി യുവാക്കളെ ക്രൂരമായി മർദിക്കുകയും വലതുകൈകൾ അടിച്ച് ഒടിച്ചു. പിന്നീട് കൈവള കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കേസിലെ മറ്റൊരു പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് ഷഹനാസും പിടിയിലായത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

































