തൃശൂർ: വരവൂരിൽ വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വരവൂർ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് അപകടമുണ്ടായത്. കാട്ടുപന്നിയെ പിടികൂടുവാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റ് സഹോദരന്മാർ മരിച്ചത്.
ഇരുവരേയും മരിച്ച നിലയിൽ പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്.

































