പെരിന്തൽമണ്ണ: രണ്ടു പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ പോക്സോ കേസുകളി ൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണക്ക് സമീപത്തെ യു.പി സ്‌കൂൾ അധ്യാപകനും പാല ക്കാട് മാരായമംഗലം സ്വദേശിയുമായ ബിജു (48) ആണ് അറസ്റ്റിലായത്.
വിഷയം പുറത്തറിഞ്ഞതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽനിന്നാണ് പിടികൂടി യതെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷ ണം ചെയ്തുവെന്നാണ് പരാതി.
ആദ്യ ഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. പിന്നീട് സംഭവം പുറത്തറിഞ്ഞതോടെയാ ണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതും തുടർ നടപടികൾ സ്വീകരിച്ചതും.

































