ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ നാലു പേരെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെയ്‌തു.
ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്‌ലാൽ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്. 30കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടിൽ നിന്ന് ശനിയാഴ്‌ചയാണ് യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ചോളത്തോട്ടത്തിൽ വച്ച് യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കു കയുമായിരുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി യുവതി വീട്ടിലെത്തിയാണ് പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളാണെന്നും അവർ നാടോ ടികളെപ്പോലെയാണ് ജീവിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഐപിസി 363, 366, 370ഡി, 506, 34 എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എ ഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരുടെ വാ ഹനവും കസ്റ്റഡിയിലെടുത്തു.

































