ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് തിരുനെൽവേലി ഹൈവേയ്ക്ക് സമീപമാണ് സംഭവം. തിരുനെൽവേലി സ്വദേശികളായ വെങ്കിടേഷും സുമിത്രയും ആണ് മരിച്ചത്.
പാളയങ്കോട്ടയിലെ ബന്ധുവീട്ടില് പോയി മടങ്ങുകയായിരുന്നു ഇവർ. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

































