ചിങ്ങവനം : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലം കുളം ഭാഗത്ത് മീൻചിറ പുതുപ്പറമ്പിൽ വീട്ടിൽ സുഭാഷ് സുകുമാരൻ (47), ഇയാളുടെ ബന്ധുവായ മീൻചിറ പുതുപ്പറമ്പിൽ വീട്ടിൽ അർജുൻ സുരേഷ് (18) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം സായിപ്പ് കവല സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഹെൽമെറ്റും, കമ്പിവടിയും ഉപയോഗിച്ച് ഗൃഹനാഥന് ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ എല്ലിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്, ഓ അനിൽകുമാർ, എസ്. ഐ മാരായ സദക്കത്തുള്ള, സജീർ, സിപിഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

































