ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ സ്ഥിരമായി മോഷ്ടിക്കുന്ന നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ ജാപ്പ ജില്ലയിൽ അസേരി സ്‌കൂൾ വില്ലേജ് സ്വദേശി ബാദൽ ലിമ്പുവാണ് പിടിയിലായത്.
ആലുവ പോലീസാണ് ഇയാളെ പിടികൂടിയത്. ബസുകളിൽ തിക്കും തിര ക്കും സൃഷ്ടിച്ചാണ് ബാദൽ മോഷണം നടത്തുന്നത്. തിരക്കുള്ളയിടങ്ങളിൽ നിന്നാണ് മോഷണം നടത്തുന്നത്.
പോക്കറ്റടി പരാതിയെ തുടർന്ന് ആലുവ ഡിവൈഎസ്‌പിയുടെ നിർദ്ദേശത്താ ൽ പ്രത്യേക ടീമിനെ വിന്യസിച്ചിരുന്നു. ഈ ടീമും സി ആർ വി സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. തമിഴ് നാട് സ്വദേശിയുടെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.
ഇയാളിൽ നിന്ന് നാല് ഫോണുകൾ കണ്ടെടുത്തു. ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ സെയ്‌ദ് മുഹമ്മദ്, അബ്ദുൾ ജലീൽ, സി പി ഒ കെ.എം ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

































