അസമിലെ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിച്ചതായി അധികൃതർ അറിയിച്ചു. നാഗോൺ ജില്ലയിൽ 14 വയസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ വെള്ളിയാഴ്ചയാണ് തഫാസുൽ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്.
ഇസ്‌ലാമിനെ കൂടുതൽ അന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ സമീപത്തെ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
കൂട്ടബലാത്സംഗത്തിൽ ഉൾപ്പെട്ട മൂന്ന് പേരിൽ ഒരാളാണ് ഇസ്ലാം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അബോധാവസ്ഥയിൽ കണ്ട നാട്ടുകാർ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
അസമിലെ നഗോവൻ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ധിംഗ് ഏരിയയിലെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി
വഴിയാത്രക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തെ നഗോവൻ ജില്ലയിലെ ധിംഗ് മെഡിക്കൽ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യൂണിയൻ ഇന്ന് പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
































