പത്തനംതിട്ട: അമ്മയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64) ആണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. രണ്ടാഴ്ച മുൻപാണ് ഇയാളെ സതീഷ് കുമാർ പരോളിൽ ഇറക്കി വീട്ടിലെത്തി
മോഹനൻ മദ്യപിച്ച് എത്തിയത് സതീഷ് ചോദ്യം ചെയ്‌തിരുന്നു ഇതിൽ പ്രകോപിതനായ മോഹനൻ ഉലക്കയെടുത്ത് സതീഷിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. മോഹനൻ ഉണ്ണിത്താനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ ഹോദരങ്ങൾ രണ്ടു പേരും അവിവാഹിതരാണ്.

































