Sunday, July 12, 2026

ഡോ. പി.കെ. സുകുമാരൻ (82)

തൃ​ശൂ​ർ:മ​നഃ​ശാ​സ്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന തൃ​ശൂ​ർ ശ​ങ്ക​ര​യ്യ റോ​ഡി​ൽ പ​ണ്ടാ​ര​പ​റ​മ്പി​ൽ ഡോ. ​പി.​കെ. സു​കു​മാ​ര​ൻ (82) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സീ​നി​യ​ർ സൈ​ക്യാ​ട്രി​സ്റ്റാ​യി​രു​ന്നു. യു​ക്തി​വാ​ദ പ്ര​ചാ​ര​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ര​ണ്ടു വ​ർ​ഷ​ത്തോ​ളം ‘യു​ക്തി​വി​ചാ​രം’ മാ​സി​ക പ​ത്രാ​ധി​പ​രാ​യി​രു​ന്നു.

റാ​ഞ്ചി​യി​ലെ സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്യാ​ട്രി​യി​ൽ​നി​ന്ന് ഡി.​പി.​എം നേ​ടി​യ ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പി​ൽ സൈ​ക്യാ​ട്രി​സ്റ്റാ​യി. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യാ​ണ്​ വി​ര​മി​ച്ച​ത്. പി​ന്നീ​ട് തൃ​ശൂ​ർ പ്ര​ശാ​ന്തി ക്ലി​നി​ക്കി​ൽ ക​ൺ​സ​ൽ​ട്ട​ന്‍റ്​ സൈ​ക്യാ​ട്രി​സ്റ്റാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി​യി​ൽ ആ​ജീ​വ​നാ​ന്ത ഫെ​ലോ ആ​യി​രു​ന്നു. കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്, വി.​ടി.​എ​ൻ യു​ക്തി​വാ​ദ പ്ര​ചാ​ര​ണ​വേ​ദി സ്ഥാ​പ​ക പ്ര​സി​ഡ​ന്റ്, എ​സ്.​എ​ൻ വി​ദ്യാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ, ശ്രീ​നാ​രാ​യ​ണ ഗ്ലോ​ബ​ൽ മി​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. കൃ​തി​ക​ൾ: മ​നു​സ്മൃ​തി ക​ത്തി​ക്ക​ണോ, ശ്രീ​നാ​രാ​യ​ണ ദ​ര്‍ശ​ന​വും ആ​ധു​നി​ക കേ​ര​ള​വും, മ​ത​വും ശാ​സ്ത്ര​വും, ജ്യോ​ത്സ്യ​വും മ​ന്ത്ര​വാ​ദ​വും, അ​പ​സ്മാ​രം, ഹി​പ്‌​നോ​ട്ടി​സം, ഹി​പ്നോ​ട്ടി​സം: സ​ത്യ​വും മി​ഥ്യ​യും, ഹി​പ്നോ​ട്ടി​സം എ​ന്ത്, എ​ങ്ങ​നെ?, സ്കി​സോ​ഫ്രി​നി​യ അ​നു​ഭ​വം, മ​രു​ന്നും ആ​രോ​ഗ്യ​വും, അ​പ​സ്മാ​രം യു​ക്തി​വി​ചാ​രം, നി​ങ്ങ​ളു​ടെ കു​ഞ്ഞി​നെ മി​ടു​ക്ക​നും പ്ര​തി​ഭാ​ശാ​ലി​യു​മാ​ക്കാം, ത​ല​വേ​ദ​ന​ക​ൾ, ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യം, രോ​ഗം രോ​ഗ​ശ​മ​നം, ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​വും, സ്ത്രീ​ക​ളു​ടെ മാ​ന​സി​ക​രോ​ഗ​ങ്ങ​ൾ, ഇ​താ നി​ങ്ങ​ളു​ടെ കു​ടും​ബ​ഡോ​ക്ട​ർ, മാ​ന​സി​ക സ​മ്മ​ർ​ദം: കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​വും, മ​നു​ഷ്യ​ശ​രീ​ര​മെ​ന്ന മ​ഹാ​യ​ന്ത്രം തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കെ.​സി. ര​ത്ന​വ​ല്ലി. മ​ക്ക​ൾ: ഡോ. ​സ​ന്തോ​ഷ് (മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി തൃ​ശൂ​ർ), ഡോ. ​സ​ജീ​ഷ്, (യു.​കെ). മ​രു​മ​ക്ക​ൾ: ഡോ. ​ഇ​ന്ദു (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, അ​ശ്വി​നി ആ​ശു​പ​ത്രി, തൃ​ശൂ​ർ) ഡോ. ​റോ​ഷി (യു.​കെ). മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.