Sunday, July 12, 2026

ബീന ഗോവിന്ദൻ (56)

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും കെ-​ഡി​സ്‌​ക് പ​ത്ത​നം​തി​ട്ട ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഇ​ല​ന്തൂ​ർ ഇ​ട​പ്പ​രി​യാ​രം ആ​ന​ന്ദ​ഭ​വ​നി​ൽ ബീ​ന ഗോ​വി​ന്ദ​ൻ (56) നി​ര്യാ​ത​യാ​യി.

വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട പ​ദ്ധ​തി​യു​ടെ മു​ഖ്യ ചു​മ​ത​ല​ക്കാ​രി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സം​സ്ഥാ​ന എ​ൻ​വ​യ​ൺ​മെ​ന്റ​ൽ അ​പ്രൈ​സ​ൽ ക​മ്മി​റ്റി വി​ദ​ഗ്​​ധ അം​ഗ​വു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

വ​ര​ട്ടാ​ർ പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​നം പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന ബീ​ന പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രു​ടെ നി​ര​വ​ധി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ​യി​ൽ പി.​കെ. കാ​ള​ൻ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​യും പ​ത്ത​നം​തി​ട്ട​യി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ പ​ണി​തീ​രാ​ത്ത വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ന​ഗ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യു​ടെ തൃ​ശൂ​ർ റീ​ജ​ന​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യും യു.​എ​ൻ.​ഡി.​പി പ​ദ്ധ​തി​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ത്തും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ മൈ​ക്രോ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ ക​ൺ​സ​ൾ​ട്ട​ന്റാ​യും ബീ​ന പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ബീ​ന ഹോ​ട്ട​ൽ മു​റി​യി​ൽ വി​ശ്ര​മി​ക്ക​വെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി​യെ​ങ്കി​ലും അ​വ​രെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.

ഭ​ർ​ത്താ​വ്: കെ. ​ഷാ​ജി (സൗ​ദി). മ​ക്ക​ൾ: അ​പ​ർ​ണ, അ​ര​വി​ന്ദ്. മ​രു​മ​ക​ൻ: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ആ​സ്‌​ട്രേ​ലി​യ). സം​സ്‌​കാ​രം പി​ന്നീ​ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.