എടത്വ പഞ്ചായത്തിലെ വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിൽ വളർത്തുന്ന താറാവുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകിരിച്ചത്.
പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
സാമ്പിളുകളിൽ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച് 5 എൻ 1)പോസിറ്റീപ്പ റിപ്പോർട്ട് ചെയ്തു.പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ആരംഭിക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും എത്രയും വേഗം മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കും.പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.






























