മാന്നാർ : ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു മാന്നാർ വിഷവർശ്ശേരിക്കര ഇടത്തയിൽ വീട്ടിൽ സിനു (39) കാൻസർ രോഗം ബാധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ സിനു മരണത്തിന് കീഴടങ്ങി. ഭർത്താവ് സുഭാഷും രണ്ടു മക്കളും അടങ്ങുന്ന സിനിയുടെ കുടുംബത്തിന് സ്വന്തമായി തലചായ്ക്കുവാൻ ഒരു വീട് സ്വപ്നമായിരുന്നു. സിനിക്ക് ലൈഫ് പദ്ധതി പ്രകാരം കിട്ടിയ വസ്തുവിൽ ഒരു ചെറിയ വീട് പണി കഴിപ്പിക്കുവാനുള്ള നെട്ടോട്ടത്തിലായിരുന്നു. പല വീടുകളിലും വീട്ട് ജോലി ചെയ്ത് കിട്ടുന്ന തുച്ചമായ വരുമാനം ഉപയോഗിച്ച് സ്വപ്ന സാക്ഷാത്കാരമായിരുന്ന വീടിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് സിനുവിന് രോഗം ബാധിക്കുന്നത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് സിനിക്ക് കാൻസറാണെന്ന് സ്ഥിതീകരിച്ചത്.
അവിടുത്തെ ചികിത്സകൾക്ക് ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സിനുവിനെ സഹായിക്കുന്നതിന് വേണ്ടി മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ് ഗ്രാമപ്പഞ്ചായത്തംഗം സുജാത മനോഹർ സിഡിഎസ് ചെയർ പേഴ്സൺ ഗീത ഹരിദാസ്, ഷീബ ഷുക്കൂർ എന്നിവരെ ഉൾപ്പെടുത്തി സിനു കുടുംബ സഹായനിധി രൂപീകരിച്ചിരുന്നു. ഇവരുടെ പ്രവർത്തന ഫലമായി സിനുവിൻ്റെ സ്വപ്ന സാക്ഷാത്കാരമായ ചെറിയ വീടിന്റെ പണി ഏകദേശം പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ഒരു ദിവസമെങ്കിലും തൻ്റെ വീട്ടിൽ
തല ചായ്ക്കണമെന്നായിരുന്നു സിനുവിൻ്റെ ആഗ്രഹം എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി സിനു ഈ ലോകത്ത് നിന്നും യാത്രയായി.മക്കൾ അബിൻ സുഭാഷ് ജിബിൻ സുഭാഷ് ഇവർ വിദ്യാർത്ഥികളാണ്. സിനുവിൻ്റെ സംസ്കാരം മാർച്ച് 31 നാളെ ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഒരുമണിക്ക് പാവുക്കര പുലയർ കരയോഗ ശ്മശാനത്തിൽ വെച്ച് നടക്കും.
































