രാജ്യത്ത് മൂന്നാഴ്‌ച ലോക്‌ഡൗൺ എന്ന് ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ ഒരാൾ അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദീനെ (45)യാണ് തിരൂർ പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി ആസ്ഥാനമായ സൈബർ ഡോമിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തിലാണ് തിരൂർ പോലീസ് കേസെടുത്തത്.
മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്‌ച ലോക്‌ഡൗൺ ആണ ന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയാറാക്കു മെന്നും ഇതിനുശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് പോലീസ് പറഞ്ഞു
































