ന്യൂഡൽഹി: 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് സി.പി.ഐക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സി.പി.എമ്മിനും നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് നോട്ടീസിൽ പറയുന്നത്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി. നോട്ടീസിന് പിന്നാലെ സി.പി.എം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
പഴയ പാൻ കാർഡ് ഉപയോഗിച്ചതിനായിരുന്നു സി.പി.ഐക്ക് ആദായ നികുതി വകുപ്പ്’പിഴയിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, 1700 കോടിയായിരുന്നു കോൺഗ്രസിന് ആദായനികുതി വകുപ്പ് പിഴയിട്ടത്. കോൺഗ്രസിനും ഇടതുപക്ഷ പാർട്ടികൾക്കുമൊഴികെ തൃണമുൽ കോൺഗ്രസ് നേതാവിനും ഇൻകം ടാക്‌സ് ഏഴ് നോട്ടീസുകൾ അയച്ചിട്ടുണ്ട്
വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികളെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറു കക്ഷിയാണെങ്കിലും ബി.ജെ.പിക്ക് തങ്ങളെ ഭയമാണെന്നും അദ്ദേഹം പ്രദീകരിച്ചു. നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സി.പി.ഐ നീക്കം
മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയതായും ഉടൻ കോടതിയെ സമീപിക്കുമെന്നും സി.പി.ഐ നേതാക്കൾ അറിയിച്ചു. പഴയ പാൻ കാർഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നൽകാനുള്ള കുടിശ്ശികയും ചേർത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്.
































