ഇന്ന് ദുഃഖ വെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ദിവസം. കാൽവരി കുന്നിൽ മൂന്ന് ആണികളാൽ തറയ്ക്കപ്പെട്ട് കുരിശിൽ കിടന്ന് സ്വന്തം ജീവൻ ബലി അർപിച്ച ക്രിസ്തുവിന്റെ ഓർമ്മകയായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു പീഡകൾ സഹിച്ച് കുരിശിൽ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്കിയ പുതുജീവിതത്തിന്റെ ഓർമാചാരംകൂടിയാണ് ദുഃഖ വെള്ളി.

































