രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ സിപിഎമ്മും സിപിഐയും പങ്കെടുത്തില്ല. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച് 15 സംസ്ഥാനങ്ങളിൽ കൂടി 6200 കിലോമീറ്റർ താണ്ടി 66 ദിവസം നീണ്ട രാഹുൽ ഗാന്ധിയുടെ യാത്ര മുംബെയിലെ ശിവാജി പാർക്കിൽ സമാപിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമായ പല സഖ്യ കക്ഷികളും സമാപന സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ സിപിഎമ്മും സിപിഐയും ഇന്ത്യ മുന്നണിയുടെ ഭാഗമായി ചേർന്നു മത്സരിക്കുമ്പോൾ കേരളത്തിൽ രണ്ട് എതിർ ചേരികളായാണ് ഈ പാർട്ടികൾ മത്സരിക്കുന്നത്.ബിജെപിയെ പ്രതിരോധിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി രൂപം കൊണ്ട ഇന്ത്യാ മുന്നണി രാജ്യത്ത് സീറ്റു വിഭജനത്തിന്റെ കാര്യത്തിൽ പോലും ഒരുമയിൽ എത്തുവാൻ കഴിഞ്ഞില്ല. പശ്ചിമ ബംഗാളിലും മറ്റ് ചില സംസ്ഥാനങ്ങളിലും സഖ്യ കക്ഷികൾക്ക് ഒരുമ കണ്ടെത്തുവാൻ സാധിക്കാത്തത് മുന്നണിയുടെ കെട്ടുറപ്പിൻ്റെ ദുർബലത വ്യക്തമാക്കുന്നു. വയനാട്ടിൽ സി.പി.ഐ നേതാവ് ആനി രാജയാണ് രാഹുൽ ഗാന്ധിയുടെ എതിരാളി. രണ്ട് പേരും ഇന്ത്യാ മുന്നണിയിലെ ദേശീയ നേതാക്കളാണ്. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞത് കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് കൂടാതെ അദ്ദേഹം തന്നെ പറയുകയുണ്ടായി ബിജെപിയുടെ മുഴുവൻ സ്ഥാനാർത്ഥികളും മികച്ചതാണെന്ന് എന്നാൽ ജയരാജന്റെ പ്രസ്ഥാവന എൽഡിഎഫിന്റെ അല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഈ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് രാജ്യത്തെ ബിജെപിയെ പ്രതിരോധിക്കുവാൻ കഴിഞ്ഞ തക്കതായ ശേഷിയില്ലെന്ന് ബിജെപി നേതാക്കൾക്ക് തന്നെ അറിയാം. പത്തനംതിട്ടയിൽ നടന്ന അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് ഈ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം 400 സീറ്റുകൾ നേടുമെന്നാണ്. അദ്ദേഹം ആ പറഞ്ഞതിൽ അതിശയപ്പെടേണ്ട ഒരു കാര്യവുമില്ല.രാജ്യത്ത് ബിജെപിക്ക് അനുകൂലമാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്നുമുള്ളത്.രാമജന്മ ക്ഷേത്രം ഉൾപ്പെടെയുള്ള വിഷയത്തിൽ രാമഭക്തർക്ക് നൽകിയ ഉറപ്പ് ബിജെപി പാലിക്കുക തന്നെ ചെയ്തു.
പൗരത്വ നിയമഭേദഗതി ബിജെപിയുടെ വോട്ടുബാങ്കിനെ ഒരു തരത്തിലും കാര്യമായി ബാധിക്കുകയില്ല. ഇന്ത്യ മുന്നണിയുടെ ഐക്യമില്ലായ്മ ബിജെപിക്ക് ഏറെ ഗുണമേ ചെയ്യു.

































