വെള്ളറട: കുരിശുമല തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് രാമവർമ്മൻചിറ സ്വദേശി നിതിൻ ബി.വി തെക്കൻ കുരിശുമല കയറുന്നതിനിടെ കുഴഞ്ഞു വീണത്. മലയുടെ മുകളിൽ പന്ത്രണ്ടാമത് കുരിശിനു സമീപത്ത് വെച്ചാണ് നിതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ചുമന്ന് താഴെയെ ത്തിക്കുകയായിരുന്നു. ആനപ്പാറ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ നിതിന്റെ അമ്മയുടെ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു .
































