ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെ തുടർന്നു ലിവ് പാർട്ട്ണറെ യുവാവ് കൊലപ്പെടുത്തി. അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ലല്ലൻ യാദവ് (35) ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു
ചൗമ ഗ്രാമത്തിലെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മദ്യപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.
മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെൽറ്റും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്‌തുവരുന്നതായും പോലീസ് പറഞ്ഞു.
































