ബിജെപിയിൽ ചേരുമെന്ന പ്രചരണത്തിന് മറുപടിയുമായി കെ. സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയായി കോൺഗ്രസ് സുധാകരനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ പ്രചരണായുധമായ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം
അങ്ങനെ വരുന്ന കമൻ്റുകളെല്ലാം ലജ്ജാവഹമാണ്. അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ല. താൻ വളരെ തിരക്കുള്ള നേതാവാണ്. അതിനാൽ മണ്ഡലത്തിൽ അധികസമയം എത്തിയില്ല എന്ന പരാതി അംഗീകരിക്കുന്നതായി സുധാകരൻ വ്യക്തമാക്കി.
എം.വി. ജയരാജൻ തനിക്കൊരു എതിരാളിയല്ല. കഴിഞ്ഞതവണത്തേതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
































