തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
സിദ്ധാർഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും കുടുംബവും ജനങ്ങ ളും സജീവമായി ഇടപെട്ടത് മൂലമാണ് പോലീസ് അന്വേഷണം ആരംഭിച്ചതെ ന്നും സുധീരൻ പറഞ്ഞു.
പോലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. അതുകൊണ്ട് കേസ് സിബിഐ അന്വേഷിക്കണം. കോടതിയുടെ മേൽ നോട്ടത്തിലാവണം അന്വേഷണമെ ന്നും സുധീരൻ കൂട്ടിച്ചേർത്തു.
































