കുന്നംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്തുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ, ചൂണ്ടൽ ചൂണ്ടപ്പുരയ്ക്കൽ വീട്ടിൽ മനോജി(49)നെയാണ് കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്മി എസ് ലിഷ ശിക്ഷിച്ചത്.
ട്രാക്ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം പെൺകുട്ടിയിൽനിന്ന് അമ്മ വിവരം അറിഞ്ഞതോടെ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
എസ്.ഐ യായിരുന്ന വി. ഹേമലത, ടി.സി. അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ 16 സാക്ഷികളെ വിസ്മരിച്ചു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രൻ,സി.പി.ഒ. പ്രശോബ് എന്നിവർ സഹായികളായി

































