ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി പരിശീലനം നടത്തുന്ന നാലുപേരിൽ ഒരാൾ മലയാളി യാണ്. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗ സ്ഥാനാണെന്ന് സൂചനയുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാ ത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്നത്. തുടർന്ന് പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ സന്ദർശിച്ച് ഗഗൻയാൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.
വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാലു പേ രിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് ഭ്രമണപഥത്തിൽ എത്തിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യം അടുത്ത വർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായി നാല് വ്യോമസേന പൈലറ്റുമാരെ തെര ഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവർക്ക് ഐഎസ്ആർഒയും പരിശീലനം നൽകിവരുകയാണ്. പദ്ധതി അന്തി മഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരു ടെ പേരുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

































