കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കിയത്.
സോളമന് എസ് കരുംകുളം പഞ്ചായത്ത്, ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത്, എംപി രവീന്ദ്രന്, എഎസ് വിനോദ് റാന്നി ഗ്രാമപഞ്ചായത്ത്, ലീലാമ്മ സാബു എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരാണ് കൂറുമാറിയതായി കണ്ടെത്തിയത്. അയോഗ്യത കൂടാതെ 2024 ഫെബ്രുവരി 22 മുതല്‍ ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തി.

































