മലപ്പുറം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റ് എന്ന ലീഗിൻറെ ആവശ്യം അംഗീകരിച്ചുകൊടുക്കുവാൻ കോൺഗ്രസ് തയ്യാറല്ല.പകരം ഒരു രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്.ഇന്നലെ ആലുവയിൽ നടന്ന ഉഭയകക്ഷി യോഗത്തിലാണ് കോൺഗ്രസ് ഈ തീരുമാനം മുന്നോട്ടുവച്ചത്.നാളെ മലപ്പുറത്ത് നടക്കുന്ന ലീഗ് യോഗം ഈ കാര്യത്തിൽ തീരുമാനമെടുക്കും.
ലീഗ് ആഗ്രഹിച്ചത് കണ്ണൂർ സീറ്റ് ആണ്. കണ്ണൂർ ലീഗിന് ലഭിക്കുകയാണെങ്കിൽ കെ.എം ഷാജിയെ മത്സരിപ്പിക്കുവാനാണ് ലീഗ് ഉദ്ദേശിച്ചത്. എന്നാൽ നിലവിലെ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് എഐസിസി നിർദ്ദേശം ഇടതു മുന്നണി സ്ഥാനാർഥിയായി എം വി
ജയരാജനാണ് മത്സരിക്കുന്നത്.ജയരാജനെ നേരിടുവാൻ സുധാകരൻ തന്നെ വേണമെന്നാണ് എഐസിസി കരുതുന്നത്.മുൻപ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടപ്പോൾ ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് അന്നുണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ പോലും മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിലെ സാമുദായിക ഘടനയെ ബാധിക്കുമെന്ന് പറഞ്ഞതാണ്.
അന്ന് ലീഗിനെതിരെ ജാതിപരമാകുന്ന പരാമർശങ്ങൾ പോലും ഉണ്ടായി. എന്നാൽ ഇന്ന് പലർക്കും ലീഗിനോടെ വളരെയേറെ പ്രണയമാണുള്ളത്.വർഗീയ പാർട്ടിയാണെന്ന് പറഞ്ഞവർ പോലും ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ശരിയാണെന്ന് പോലും പറയുവാൻ തുടങ്ങി.കഴിഞ്ഞദിവസം എൽഡിഎഫ് കൺവീനർ പത്തനംതിട്ടയിൽ പറഞ്ഞത് മൂന്നാം സീറ്റ് ലീഗിന് അർഹതപ്പെട്ടതാണ് എന്നാണ്.പണ്ടെങ്ങും ഇല്ലാത്ത ഒരു മുഹബത്താണ് ഇപ്പോൾ സിപിഎമ്മിന് ലീഗിനോടുളളത്. ഈ കാര്യങ്ങളിൽ കോൺഗ്രസിനെയാണെങ്കിൽ വളരെയേറെ ഭയാശങ്കയുണ്ട്.കഴിഞ്ഞ തവണ മത്സരിച്ച പതിനാറ് സീറ്റിലും ഇക്കുറിയും മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം.എന്നാൽ മുന്നണിയിൽ
വന്ന കാലം മുതൽ ഇന്നുവരെയും കോൺഗ്രസിനോടൊപ്പം നിന്നത് ലീഗ് മാത്രമാണ്.ഐക്യ ജനാധിപത്യ മുന്നണിയിൽ ഉണ്ടായിരുന്ന കേരള കോൺഗ്രസുകൾ
പലവട്ടവും മറുകണ്ടങ്ങൾ ചാടിയപ്പോഴും ലീഗ് മാത്രമാണ് ഐക്യ ജനാധിപത്യമുന്നണിയിൽ അടിയുറച്ചു നിന്നത്.
കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുമ്പോൾ പലപ്പോഴും മധ്യസ്ഥ ശ്രമങ്ങൾ നടത്തിയതെല്ലാം ലീഗ് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുടെ വിജയത്തിന് വേണ്ടി വയനാട്ടിൽ ലീഗ് വളരെയേറെ പ്രവർത്തിക്കുകയുണ്ടായി.
‘ നെഹ്റു കുടുംബത്തിന് വളരെ നാളുകളായി ലീഗുമായി വളരെ നല്ല അടുത്ത ബന്ധമാണുള്ളത്.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് വിട്ടുപോകുവാൻ ലീഗ് ഒരിക്കലും ആഗ്രഹിക്കുകയില്ല.അത് സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റു പലർക്കും ഗുണം ചെയ്യുമെന്ന് ലീഗിന് അറിയാം.ഈ കാരണത്താൽ ഒരു വിലപേശലിനും ലീഗ് ഒരിക്കലും തയ്യാറാകില്ല. അങ്ങനെയാകുമ്പോൾ നാളെ നടക്കുന്ന ലീഗ് യോഗത്തിൽ രാജ്യസഭാ സീറ്റ് കൊണ്ട് തൃപ്തിപ്പെടുവാൻ ലീഗ് തയ്യാറാകുകയുള്ളു.കോൺഗ്രസിലെ പല നേതാക്കൾക്കും ലീഗിന് സീറ്റ് വിട്ടു നൽകുന്നതിനോട് താല്പര്യമേയുള്ളു.കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ അത് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.

































