തൃശ്ശൂരിൽ ഇക്കുറി പൂരം തന്നെ നടക്കും.മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഉറപ്പായി. തൃശ്ശൂർ താൻ കൊണ്ടുപോകും എന്നാണ് ബിജെപി സ്ഥാനാർത്ഥിയും സിനിമ താരവുമായ സുരേഷ് ഗോപി പറയുന്നത്. നിലവിലെ കോൺഗ്രസ് എംപി ടി.എം പ്രതാപനും എൽഡിഎഫിലെ മുൻമന്ത്രി വിഎസ് സുനിൽകുമാർ ആണ് മത്സരത്തിനായി തയ്യാറെടുക്കുന്നത് മൂന്നുപേരും ശക്തരാണ് ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. തൃശുരിലെ തെരഞ്ഞെടുപ്പ് ചൂട് അന്തരീക്ഷ താപനിലയെക്കാൾ ഉയർന്നിട്ടുണ്ട്.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഭാരത് അരി കേരളത്തിൽ ഈ മണ്ഡലത്തിൽ മാത്രമാണ് വിതരണം ചെയ്യുന്നത്.
കറയില്ലാത്ത ജനകീയ രാഷ്ട്രീയ പോര് കോൺഗ്രസിലെ ഇപ്പോഴത്തെ എംപിയും ഒന്നാം പിണറായി സർക്കാരിലെ മുൻമന്ത്രിയുമാണ് യുഡിഎഫ് – എൽഡിഎഫ് സ്ഥാനാർത്ഥികൾ.
രണ്ടാമത് മത്സരിക്കുവാൻ കച്ചകെട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ബിജെപിയിൽ പതിവില്ലാത്ത വിധം മുൻകൂട്ടി സ്ഥാനാർഥി അവരോധിക്കുകയും അങ്ങനെ ഓരാളിന് വേണ്ടി രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ എത്തുകയും ചെയ്തു.സുരേഷ് ഗോപിയുടെ വിജയത്തിന് എല്ലാ വിധ പരിശ്രമങ്ങളും ഇക്കുറി ബിജെപി ചെയ്യും. തൃശൂരിൻ്റെ മത്സരത്തിന് പതിവിലും അപ്പുറമുള്ള ചൂടും പുകയും ഉയർന്നു കഴിഞ്ഞു.

ഗുരുവായൂർ ,മണലൂർ, ഓലൂർ ,തൃശ്ശൂർ ,നാട്ടിക,ഇരിഞ്ഞാലക്കുട,പുതുക്കാട്, എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് തൃശൂർ പാർലമെന്റ് മണ്ഡലം.2019ലെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നതാണ് ബിജെപി കരുതുന്നത്. 2019 -ലെ തെരെഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ ഇടതുമുന്നണിയിലെ
രാജാജി മാത്യു തോമസിനെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപിയും ജനവിധി തേടിയിരുന്നു. 2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ 4,15,089 വോട്ടുകളാണ് യുഡിഎഫിലെ ടി.എൻ. പ്രതാപൻ നേടിയത്
ഇടതു മുന്നണിയിലെ രാജാജി മാത്യു തോമസിന് 3,21,456 വോട്ടും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് 2,93,822 വോട്ടും ലഭിച്ചിരുന്നു. ഇക്കുറി മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.ക്രൈസ്തവ വോട്ടുകളെ ബിജെപി ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത മഹിള സമ്മേളന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന സമ്മേളനം തന്നെ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി തന്നെ കരുതപ്പെടാം.

































