ആലപ്പുഴ പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു എടത്വ ഇരുപതിൽചിറ സ്വദേശി സാനി ബേബി (29) ആണ് മരിച്ചത്. രാത്രി 8.30ന് പച്ചയിൽ ലൂർദ്ദ് മാതാ ആശുപത്രിക്കു സമീപത്തു വച്ചാണ് അപകടം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിഐ സഞ്ചരിച്ച ജീപ്പാണ് സ്കൂട്ടറിൽ ഇടിച്ചത്.
പച്ച ചെക്കിടിക്കാട് പള്ളിയിൽ നടക്കുന്ന പെരുന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സാനി ബേബി. ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനത്തിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടറും സാനിയും അഞ്ചുമീറ്ററോളം നിരങ്ങിമാറി സാനി ജീപ്പിനടിയിൽ കുടുങ്ങിക്കിടന്നതായി നാട്ടുകാർ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കൾ. ബേബി വർഗീസിസ്- സുനി സഹോദരങ്ങൾ സോബി ബേബി, സിബിച്ചൻ ബേബി.































