തിരുവനന്തപുരം: ബോഡി ഷെയ്‌മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേർഷനായി ഞാൻ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാനും കഴിയുന്നു. എൻ്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എൻ്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ചലച്ചിത്രതാരം ഹണിറോസ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവംകയുടെ അഞ്ചാമത് എഡിഷനിൽ നിശാഗന്ധിയിൽ സിനിമാതീതം താരജീവിതം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹണിറോസ്.
ഉദ്ഘാടനവേദികളിൽ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ ആണ് ഹേറ്റ് കാമ്പയിൻ പോലുള്ള നെഗറ്റീവ് സമീപനങ്ങൾ കാണുന്നത്. ഫോണിൻ്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങൾ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു. ഉദ്ഘാടക എന്ന ഇമേജ് നല്ല കഥാപാത്രങ്ങൾ തേടിവരാതിരിക്കാൻ കാരണമാവുന്നുണ്ടോ എന്ന സദസ്സിലെ ചോദ്യത്തിന് ഒരു നല്ല സിനിമ വന്ന് വിജയിച്ചാൽ തീരുന്നതേയുള്ളു ഇമേജ് എന്നും വരാനിരിക്കുന്ന റെയ്ച്ചൽ അത്തരമൊരു കഥാപാത്രമാണെന്നും അവർ പറഞ്ഞു.































