പറവൂർസുദീപ് ഭവനത്തിൽ ഹനുമന്ത് – ഗംഗ ദമ്പതികളുടെ മകളായ ഉമയാണ് ജീവിതപങ്കാളി. ഉമ പറവൂരിൽ ബ്യൂട്ടീഷനാണ്. പെന്തക്കോസ്ത് മതാചാരപ്രകാരം പറവൂർ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.2008ലാണ് ജീവിതം വഴിമുട്ടിയ ആന്ധ്ര സ്വദേശിയായ രംഗനാഥൻ ജനസേവ ശിശുഭവനിൽ അഭയം തേടിയെത്തിയത്. മേയ്ക്കാടുള്ള ജനസേവ ബോയ്സ് ഹോമിൽ താമസിച്ച് നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
എറണാകുളം എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ മെയിൻ ഷെഫായി പ്രവർത്തിക്കുകയാണ് രംഗനാഥൻ. ചടങ്ങുകളിൽ ജനസേവ സ്ഥാപകൻ ജോസ് മാവേലിയും പങ്കെടുത്തു.
































