കോൺഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് വി.എം.സുധീരൻ, കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ് ട്രീയം അതിരുവിട്ടെന്ന് സുധീരൻ പറഞ്ഞു.കെപിസിസി പ്രസിഡൻ്റായി കെ.സുധാകരനും പ്രതിപക്ഷനേതാവായി വി. ഡി.സതീശനും ചുമതലയേറ്റപ്പോൾ അവരെ സ്വാഗതം ചെയ്ത ആളാണ് താൻ. ഏറെക്കാലമായി കോൺഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പ് അധിഷ്ഠിതമായ സം ഘടനാശൈലിക്ക് മാറ്റം വരുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ആദ്യ ആലോചനായോഗത്തിൽതന്നെ മുൻ പ്രസിഡൻ്റുമാരെ ഒഴിവാക്കി. ഇതിൽ കെ.മുരളീധരൻ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡൻ്റുമാരെ നിയമിച്ചത്. ഇതിനെതിരേ ഫേസ് ബുക്കിൽ പോസ്റ്റിട്ടപ്പോൾ സുധാകരൻ തന്നെ കാണാൻ വന്നു.
ഈ രീതി ശരിയല്ലെന്നും കൂട്ടായ ചർച്ച വേണമെന്നും അന്ന് പറഞ്ഞതാണ്. എന്നാൽ സുധാകരൻ അടക്കമുള്ളവരുടെ നിലപാടിൽ ഒരു മാറ്റവും ഉണ്ടായില്ല. ഈ ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടതോടെയാണ് ഹൈക്കമാൻഡിന് പരാതി അയച്ചത്.പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് താരിഖ് അൻവറും രാഹുൽ ഗാന്ധിയും തന്നോട് പറഞ്ഞു. എന്നാൽ നിർഭഗ്യവശാൽ ഗ്രൂപ്പുരാഷ്ട്രീയം വിപുലമാ വുകയാണ് ചെയ്‌തതെന്നും സുധീരൻ പറഞ്ഞു
താൻ പാർട്ടി വിട്ടെന്ന് സുധാകരൻ പറഞ്ഞത് ശരിയല്ല. അങ്ങനെ താൻ സുധാകരനോട് പറഞ്ഞിട്ടില്ല. സുധാകരൻ പറഞ്ഞത് പലതും പിന്നീട് തിരുത്തിയിട്ടുണ്ട്. ഇതും തിരുത്തേണ്ടിവരുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെപിസിസി യോഗത്തിൽ താൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയേണ്ടത് അവിടെവച്ചായിരുന്നെന്നും സുധീരൻ വ്യക്തമാക്കി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നോക്കാതെ മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്‌തമാകുമായിരുന്നെന്നും സുധീരൻ തുറന്നടിച്ചു. സ്ഥാനാർഥി നിർണയം കഴിഞ്ഞിട്ടെങ്കിലും ഗ്രൂപ്പുകൾ പരസ്പരമുള്ള പോര് അവസാനിപ്പിച്ചിരുന്നെങ്കിലും കോൺഗ്രസ് വലിയ വിജയം നേടുമായിരുന്നെ ന്നും അദ്ദേഹം പ്രതികരിച്ചു.
































