മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേർ അറസ്റ്റിൽ. നാലു എയർഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അറസ്റ്റിലായത്.എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ബർമിങ്ഹാമിലേക്ക് യാത്ര ചെയ്യാനിരുന്ന ദിൽജോത് സിങ്ങിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. സംശയകരമായ രീതിയിൽ കണ്ട സാഹചര്യത്തിൽ ടെർമിനിൽ 3 ൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതത്തിനെ തുടർന്നാണ് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെറ്റായ മാർഗങ്ങളിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് രോഹൻ വർമയുടെ സഹായത്തോടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രവേശനം നേടിയത്. 80000 രൂപ കൈപ്പറ്റിയാണ് വേണ്ട സഹായങ്ങൾ ചെയ്തതെന്ന് രോഹൻ സമ്മതിച്ചാതയി സിഐഎസ്എഫ് പറഞ്ഞു. മൂന്ന് ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്നും ഇതേ രീതിയിൽ മറ്റ് യാത്രക്കാർക്കും സൗകര്യം ചെയ്തു നൽകിയെന്നും ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി.
































