അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം എഐസിസിയാണു തീരുമാനിക്കേണ്ടതെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ വിഷയത്തിൽ കെപിസിസിയല്ല തീരുമാനം എടുക്കേണ്ടതെന്നും ചോദിച്ചാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായമാണ്. അതിനുള്ള അവകാശം അവർക്കുണ്ട്. അതിൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു. കണ്ണുരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസിയാണു തീരുമാനിക്കേണ്ടത്. കെപിസിസി അല്ല. അത് അവിടെ തീരുമാനിക്കും. ഞങ്ങളോട് ചോദിച്ചാൽ അഭിപ്രായം പറയും. നിങ്ങൾ ഡൽഹിയിൽ പോയി ചോദിക്കൂ. സമസ്തയുടെ പരിപാടിക്കൊന്നും പ്രതികരിക്കാൻ ഞാനില്ല. അതെല്ലാം അവരുടെ പാർട്ടിയുടെ തീരുമാനം. ഞാനെന്തിനാ തീരുമാനിക്കുന്നത്. സമസ്തയുടെ തീരുമാനം ഞങ്ങളാണോ പറയേണ്ടത്. അത് സമസ്തയുടെ നയം”- അദ്ദേഹം പറഞ്ഞു.
ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാൻ കോൺഗ്രസ് ആർജവം കാണിക്കണമെന്നും കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്നും സമസ മുഖപത്രമായ സുപ്രഭാതത്തിലൂടെ വിമർശിച്ചിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിൻ്റെ മറുപടി. ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിൻ്റെ നിലപാടെന്ന കെ. മുരളീധരൻ എംപിയുടെ പരാമർശം സംബന്ധിച്ച ചോദ്യത്തിന്, അത് അദ്ദേഹത്തോട് ചോദിക്കുവെന്ന് സുധാകരൻ പറഞ്ഞു.

































