പതിനാറു വയസ്സുകാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞു കൂടെ കൂട്ടിയ പ്രതികള്‍ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഈ കേസിൽ തലകുളത്തൂര്‍ അന്നശ്ശേരി കണിയേരി മീത്തല്‍ വീട്ടില്‍ അവിനാഷ് (23), തലക്കുളത്തൂര്‍ കണ്ടങ്കയില്‍ വീട്ടില്‍ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയില്‍ വീട്ടില്‍ സുബിൻ (23) എന്നിവരെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
































