നവകേരളയാത്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ മർദനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശന വുമായി കെ. മുരളീധരൻ എംപി. പ്രസ്‌താവനയുടെ മൂർച്ച പ്രവൃത്തിയിലില്ലെ ന്നും ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യുമെ ന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന ജീവൻരക്ഷാപ്രവർത്തനം കോൺഗ്രസും യുഡിഎഫും ഒന്നുകൂടി ഉഷാറാക്കണം. അങ്ങനെയുള്ളവർക്ക് പാർട്ടിയുടെയും മുന്നണികളുടെയും പിന്തുണയുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണെന്നും ഗവർണർക്കെതിരെ ആദ്യം രംഗത്തെത്തിയത് കോൺഗ്രസാണെന്നും മുരളീധരൻ പറഞ്ഞു

































