കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സമൻസ് ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി ഡിസംബർ 16ന് രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയാണ് പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുൽ ഗാന്ധി “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാ വീഴ്ചയുടെ കാരണം, ”അദ്ദേഹം ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “സുരക്ഷാ ലംഘനം ശരിക്കും സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദി ജിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ല,” രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ നയങ്ങൾ മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു
































