പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കന് 23 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും. മുട്ടിൽ വാര്യാട് പുത്തൻപുരയിൽ വീട്ടിൽ കെ. കൃഷ്ണ (56) നെയാണ് കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് കൂടി അനുഭവിക്കണം. മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. രണ്ട് വർഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും മുണ്ടുപൊക്കി ലൈംഗികാവയവം പ്രദർശിപ്പിക്കുകയും ഫോണിൽ അശ്ലീല വിഡിയോ കാണിക്കുകയും ചെയ്തെന്നാണ് കേസ്.
അന്നത്തെ ഇൻസ്പെക്ടർ കെ.കെ. അബ്ദുൾ ഷെരീഫ് ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.
































