2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ ബുധനാഴ്ച നടന്ന വലിയ സുരക്ഷാ വീഴ്ചയിൽ സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും പൊതു ഗാലറിയിൽ നിന്ന് ലോക്‌സഭാ ചേമ്പറിലേക്ക് ചാടി, കാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ വാതകം പുറന്തള്ളുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം തന്നെ അമോലും നീലവും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ഇതിന് ശേഷം ഒളിവിൽ പോകാനും ലളിത് പദ്ധതിയിട്ടിരുന്നു. ഈ പദ്ധതി പ്രകാരം ലളിതിന് രാജസ്ഥാനിൽ ഒളിക്കുന്നത് സഹായിക്കാനുള്ള ചുമതല മഹേഷിന് നൽകി.
മഹേഷ് തന്റെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ലളിതിന് ഗസ്റ്റ് ഹൗസിൽ താമസം ഒരുക്കി. ലളിത്, മഹേഷ്, കൈലാഷ് എന്നിവർ തുടർച്ചയായി ടിവിയിൽ പാർമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നുവെന്ന് പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലളിതും മഹേഷും വ്യാഴാഴ്ച രാത്രി കർത്തവ്യ പാത പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കർത്തവ്യ പാത പൊലീസ് പിന്നീട് ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലിന് ലളിതിനെ കൈമാറുകയായിരുന്നു. ആക്രമണം നടത്തിയതിന് അറസ്റ്റിലായ മറ്റ് നാല് പ്രതികൾക്കെതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ട്. സാഗർ ശർമയും കൂട്ടാളി മനോരഞ്ജനുമാണ് സന്ദർശക ഗ്യാലറിയിൽ നിന്ന് ചേംബറിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ചത്. കാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ വാതകം പുറത്തുവിട്ട് മുദ്രാവാക്യങ്ങൾ വിളിച്ച ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്.
































