ലോക്സഭയിലെ സുരക്ഷാ വീഴ്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന് മോശം പെരുമാറ്റം’ ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ ജഗ്ദീപ് ധന്‍കറിന്റെ നടപടി. ലോക്‌സഭയിലെസുരക്ഷാ വീഴ്ചയെ കുറിച്ച് സഭയിൽ ചർച്ച തേടി പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച എംപിയെ പേരെടുത്ത് വിളിച്ച് പുറത്തേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ബുധനാഴ്ച ശൂന്യവേളയ്ക്കിടെയാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിലുണ്ടായിരുന്ന രണ്ട് പേർ ചേംബറിലിറങ്ങി പ്രതിഷേധിച്ചത്. കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ വാതകം പുറത്തുവിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഇതിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് രാജ്യസഭയിലും ചർച്ചയ്ക്ക് അവസരം തേടിയത്.
സുരക്ഷാ വീഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ 28 നോട്ടീസ് സമര്‍പ്പിരുന്നു. എന്നാല്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയില്‍കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ എംപിമാരുടേത് ‘അനിയന്ത്രിതമായ പെരുമാറ്റമാണെന്നും’ ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ധന്‍ഖര്‍ പറഞ്ഞു. വ്യാഴാഴ്ച രാജ്യസഭ നടപടികള്‍ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമായിരുന്നു ബഹളം.
ഈ സമയത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്‍ ചെയറിനു മുന്നിലുള്ള സ്ഥലത്തേക്ക് നീങ്ങുകയും കൈകള്‍ വായുവിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇത് ധന്‍കറിനെ കൂടുതല്‍ ക്ഷുഭിതനാക്കി. ഒബ്രിയാന്റെ പേര് വിളിച്ച് സഭ വിടണമെന്ന് ധന്‍കര്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പേര് വിളിച്ച് ആവശ്യപ്പെട്ടതിനാല്‍ എംപി അന്നത്തെ സഭാനടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ചട്ടം. ഡെറക് ഒബ്രിയാന്റെ പെരുമാറ്റം ചെയര്‍മാനോടുള്ള ‘ധിക്കാരം’ ആണെന്നും ‘ഗുരുതരമായ പെരുമാറ്റദൂഷ്യം’ നടത്തിയെന്നും ധന്‍ഖര്‍ അഭിപ്രായപ്പെട്ടു.
































