പാലായില്‍ നവകേരള സദസ് വേദിയില്‍ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ഇടതു മുന്നണിയിലെ ഒരു പ്രധാന കക്ഷിയുടെ പ്രധാന നേതാവാണ് തോമസ് ചാഴികാടന്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാലായില്‍ വന്നതെങ്കില്‍ ജനങ്ങളുടെ ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുക എന്ന ന്യായമായ കടമയാണ് തോമസ് ചാഴികാടന് നിര്‍വ്വഹിച്ചത്.
അതിന് അദ്ദേഹത്തെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തത് അപമര്യാദയാണ്. ഇടതുപക്ഷത്തിന്റെ ഒരു എംപിയോട് ഇതാണ് ചെയ്തതെങ്കില്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ എന്താകുമായിരുന്നു സംഭവുക്കുമായിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെ.കെ ശൈലജക്കെതിരെ നടത്തിയ വിമര്‍ശനത്തെയും സതീശന് വിമര്‍ശിച്ചു.
































