വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ട് അഞ്ചു പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കോർപിയോ കാർ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഗിരിധിയിലെ ടിക്കോഡിഹിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്‌കോർപിയോ കാറിൽ തിരികെ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
































