കരുവേലിപ്പടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ. സ്വാതിൻ നായ്ക്, സുഖേന്ത്യ റെഡ്ഡി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 29നായിരുന്നു കവർച്ച ശ്രമം നടന്നത്.
കൃത്യത്തിനുശേഷം കൊച്ചങ്ങാടിയിൽ ഷംനാദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിച്ചുവന്ന പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ ഫിറോസ്, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.































