പെരുമ്പാവൂർ:* മാട്രിമോണിയൽ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയും വഴി യുവാക്കളെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിനെ തുടർന്നാണ് നടപടി.
തട്ടിപ്പ് രീതി ഇങ്ങനെ: 50 ലക്ഷം രൂപ കൈക്കലാക്കി 024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളിലായാണ് ഇവർ മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് പണം വാങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു ഇടപാടുകൾ. പണം കൈപ്പറ്റിയ ശേഷം യുവാവിനെ ബിസിനസ് പങ്കാളിയാക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഓടക്കാടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
തുടക്കം ചെറിയ തുകകളിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളോട് ആദ്യം ചെറിയ തുകകൾ ആവശ്യപ്പെട്ടാണ് ഇവർ കെണിയിലാക്കുന്നത്.
വലവീശുന്നത് വിവാഹ വാഗ്ദാനം നൽകി പരിചയം അടുത്താകുന്നതോടെ വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് വൻ തുകകൾ ആവശ്യപ്പെടും.
ആഡംബര ജീവിതം: തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിവാഹിതയായ ഇവർ പല പേരുകളിലാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്.
സംസ്ഥാനവ്യാപകമായി നിരവധി ഇരകൾ
വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ സമാനമായ രീതിയിൽ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മറ്റു പ്രധാന തട്ടിപ്പുകൾ
എറണാകുളത്തെ പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിനുള്ള ഓർഡർ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു.
- സമാനമായ ബിസിനസ് വാഗ്ദാനം നൽകി ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും ഇവർ കൈക്കലാക്കിയിട്ടുണ്ട്.
ഇവർക്കെതിരെ കൂടുതൽ കേസുകൾ നിലവിലുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
































